പ്രണവ സ്വരത്തില്‍
നവകം
Pranava Swarathil (Navakam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംആര്‍ ഹരിപ്രസാദ്
ഗാനരചനപ്രശാന്ത് മങ്ങാട്
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: May 29 2022 10:17:00.
പ്രണവസ്വരത്തിൻ പരംപൊരുളേ
രുദ്ര മനസ്സിൻ പൂന്തളിരേ
പഴനിയിൽ വാഴും സുന്ദര മൂർത്തി
വാഴുക നിത്യം എന്നുടെ ഉള്ളിൽ

താരകനെന്നൊരു അസുരനേ വധിച്ചു
താരാഗ്രഹത്തിൽ അധിപധിയായി
താതനു പ്രണവം ഓതി കൊടുത്തു
ചെന്തമിഴിൻ തിരു അധിപതിയായി

നീലകുറിഞ്ഞികൾ മണ്ണിൽ പൂത്തതും
മഴവിൽക്കാവിടി വിണ്ണിൽ വിരിഞ്ഞതും
കാവിയുടുത്തും മാമല കേറിയും
വന്നിതാ ഞങ്ങൾ ചന്ദന ലേപീ...

പ്രണവസ്വരത്തിൻ പരംപൊരുളേ
രുദ്ര മനസ്സിൻ പൂന്തളിരേ
പഴനിയിൽ വാഴും സുന്ദര മൂർത്തി
വാഴുക നിത്യം എന്നുടെ ഉള്ളിൽ
അറിയുക പുണ്യം സ്കന്ദ പുരാണം
ഷഷ്ഠി കവചം കേൾക്കുക പുണ്യം
നിത്യ കുമാരാ കാക്കുക നിത്യം
നിത്യ കുമാരാ കാക്കുക നിത്യം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts