വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:31.
എന്തെന്റെ മാവേലിയെഴുന്നള്ളാത്തൂ കുന്നല നാടു കാണാനെഴുന്നള്ളാത്തൂ പൊന്നോണപ്പൂ വിരിയും തൊടിയിലെന്തേ നിന്റെ ചന്ദന മെതിയടിയൊച്ച കേൾക്കാത്തൂ തൃച്ചംബരത്തു കുളിച്ചു തൊഴാൻ പ്പൊയൊരിത്തിരിപ്പൂവും തിരിച്ചു വന്നൂ തെച്ചിയും തുമ്പയും തമ്പുരാന്റെ പൊന്നു തൃച്ചേവടി കാണാൻ കാത്തു നിന്നു ആടിക്കാറൊക്കെയും പെയ്തൊഴിഞ്ഞു മാനത്തവണി പൊൻ വെയിൽ കുട വിരിഞ്ഞൂ മഞ്ഞ പിഴിഞ്ഞ ചിറ്റാട ചാർത്തി ഈ മണ്ണിൽ മുക്കുറ്റി തൊഴുതു നിന്നൂ കാറ്റിന്റെ ചൂളമോ മഞ്ചലിൻ മൂളലോ കേൾപ്പതു ദൂരെ കിളി മൊഴിയോ നാവോറു പാാടുന്ന പുള്ളുവന്റെ പാവം വീണക്കിടാവിന്റെ തേങ്ങലാണോ | |