വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | കലാരത്നം കെ ജി ജയൻ (ജയ വിജയ) |
ഗാനരചന | സന്തോഷ് വര്‍മ്മ |
ഗായകര്‍ | കലാരത്നം കെ ജി ജയൻ (ജയ വിജയ) |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 11 2012 02:43:03.
പാലയഭഗവൽ പരമ കൃപാനിധി പന്തള രാജകുമാരാ ശരണം പന്തള രാജകുമാരാ.. (പാലയഭഗവൽ….) ശരണാഗതരായ് അണയുന്നവരേ കരുണാകരനേ വരമരുളേണം ശരണം ശരണം സ്വാമീ ശരണം ശരണം തരണം മോഹനരൂപാ (പാലയഭഗവൽ….) കാഞ്ചനമകുടം സുന്ദരമാലകൾ ചാർത്തി വിളങ്ങും താപസനല്ലോ ഭഗവൽ കരുണാ സുധയെ കൈയ്യിൽ അരവണ പോലെ ചൊരിയണമേ (പാലയഭഗവൽ….) പമ്പാനദിയിൽ പാപം കഴുകി പതിനെട്ടാം പടിയെത്താം ഞങ്ങൾ സങ്കടഹരനാ തൃപ്പടിപൂജയിൽ അടിയനെ ഒരു മലരാക്കേണം (പാലയഭഗവൽ….) | |