പതിനെട്ടു പടികേറി
തിരുവാഭരണം 3
Pathinettu Padikeri (Thiruvabharanam - III)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:24.

പതിനെട്ടു പടി കേറി തിരുമുന്നിൽ നിന്നു (2)
സ്വാമിയേ ശരണമെന്നെൻ മനം നിറഞ്ഞു അയ്യപ്പാ
പതിനെട്ടു പടി കേറി തിരുമുന്നിൽ നിന്നു

കലിയുഗവരദനയ്യൻ കരിമുഖ ശകതനയ്യൻ
ആ…ആ..ആ..ആ.
കലിയുഗവരദനയ്യൻ കരിമുഖ ശകതനയ്യൻ
ഒരു ഗതിയേകുവാൻ കനിവരുളേണമെന്നിൽ
കർപ്പൂര ഖണ്ഡമായ് ഞാൻ തിരുമുൻപിൽ ഉരുകിടുമ്പോൾ
സർപ്പഹാര നന്ദനാ നീ കാത്തിടേണമെന്നുമെന്നും
(പതിനെട്ടു പടി…)

നീലിമലയേറിടുമ്പോൾ തിരുമുടിയെ കാത്തുകൊള്ളാൻ
ആ…ആ..ആ.ആ
നീലിമലയേറിടുമ്പോൾ തിരുമുടിയെ കാത്തുകൊള്ളാൻ
നിത്യബ്രഹ്മചാരീ നിൻ തൃപ്പദങ്ങൾ കുമ്പിടുന്നേൺ
മുക്തി തേടി വന്നു ഞങ്ങൾ ഭക്ത ലക്ഷ സഞ്ചയങ്ങൾ
സത്യമായ ജ്യോതി കാണാൻ മകരദീപമാല കാണാൻ
(പതിനെട്ടു പടി…)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts