കാനന ദേശെ ശിശു രോദന
ഭജനപ്പാട്ടുകൾ
Kanana Dese Sisu Rodana (Bhajanappattukal)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംവിദ്യാധരൻ
ഗാനരചനപരമ്പരാഗതം
ഗായകര്‍വിദ്യാധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 02 2023 09:34:01.

കാനന ദേശേ ശിശു രോദന മിതു (2)
മഹാ...കാനന ദേശേ ശിശു രോദന മിതു (2)

ഘോരമാം പെരു കടുവ കരടികൾ ഇടയിടെ ഓടീടും (2)
ഈ കാടകമതിലൊരു തുണയതിനാരും കാണുവതില്ലയ്യ (2)
മഹാ കാനന ദേശേ ശിശു രോദന മിതു... (2)

പിഞ്ചുകരങ്ങളുമായി ഇരുകാലും തള്ളിയിതാശിലമേ (2)
കാഞ്ചന ദീപ്തിയെഴുനൊരു ധനവും ഗളമതിലൊരു മണിയും (2)
ഘോര കാനന ദേശേ ശിശു രോദന മിതു... (2)

പന്തള ഭൂപതിയേവം ചിന്തയിലായുടനെയവിടെ (2)
ഉത്തമനായൊരു മുനിപൂങ്കവനും എത്തി സമീപത്തായി (2)
മഹാ കാനന ദേശേ ശിശു രോദന മിതു... (2)

മന്നവമകുടമണി ഈ ശിശുവൊരു മംഗളനാണതിനാൽ (2)
നന്ദനനാക്കി വളർത്തീടുകമേൽ ഖിന്നത നീങ്ങീടും (2)
മഹാ കാനന ദേശേ ശിശു രോദന മിതു... (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts