പൂങ്കുയിലേ
കോഫി @ എം.ജി.റോഡ്
Poonkuyile (Coffee @ MG Road)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനവിനീത്‌ ശ്രീനിവാസന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:21.
പൂങ്കുയിലേ പൂങ്കുയിലേ
നീ പറയുക പറയുക അറിയുമോ
പുതിയൊരു പുലരി പുലരുമോ
ഇവിടെ എനിക്കായ്
(പൂങ്കുയിലേ പൂങ്കുയിലേ....)

പൂങ്കതിർ വിരിയുന്ന പാടത്തിൻ നടുവിലീ
മുത്തണി മരതക മേടയിൽ
വിരിയുകയാനൊരു പുലരി നിനക്കായ്
ഉണരുക നീയെൻ ഗായകാ
(പൂങ്കുയിലേ പൂങ്കുയിലേ....)

കാണെക്കാണെ തീരം ദൂരത്തായേ
ഞാനോ തിരയിൽ നീന്തി തീരം തേടീ
കണ്മണിയേ കണ്മണിയേ
ആ...കാണെക്കാണെ തീരം ദൂരത്തായേ
ഞാനോ തിരയിൽ നീന്തി തീരം തേടീ
കണ്മണിയേ കണ്മണിയേ
താളം താളം ജീവനതാളം അറിയുകയായി
താനേ താനേ തളരും ദേഹം താഴുകയായി
ഉയിരിടുന്നു താളം തീരാത്ത മോഹം
ഒരു ചിറകേകും നിന്നെയുയർത്താനായ്
(പൂങ്കുയിലേ പൂങ്കുയിലേ....)

ഉണരുകയായ് പൊൻ കണി വെച്ചൊരു പൂമ്പുലരി
ആശകളുടെ നിറപറ നിറവായി (2)
തരിവളയണിയും കൈയ്യിൽ ഒരു ദീപം ഒരു നാളം
സ്നേഹാർദ്രമായ് കാത്തിടൂ പ്രിയതമനാ പുലരിയിൽ

പൂങ്കതിർ വിരിയുന്ന
പൂങ്കതിർ വിരിയുന്ന പാടത്തിൻ നടുവിലീ
മുത്തണി മരതക മേടയിൽ
വിരിയുകയാനൊരു പുലരി നിനക്കായ്
ഉണരുക നീയെൻ ഗായകാ
പൂങ്കുയിലേ ഞാനറിയുകയായീ ജീവിതം
പൂങ്കുയിലേ ഉണരുകയായനുരാഗം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts