പെയ്തു പെയ്ത്
കോഫി @ എം.ജി.റോഡ്
Peythu Peythu (Coffee @ MG Road)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനവിനീത്‌ ശ്രീനിവാസന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:21.

പെയ്തു പെയ്തൊഴിഞ്ഞു പോം പൂമുകിലേ (2)
മനവേണു പാടുമീണമെന്റെ വേദനയായ് (2)
തിരിയണഞ്ഞിരുണ്ട യാമമേ
വരികയാണു നെഞ്ചിൽ മുറിവുമായ്
കനകലിപിയിലെഴുതുമനഘ
വിരഹ കാവ്യമായ് നിന്നറയിലേകനായ്

ആരണ്യ കാണ്ഡം കിളി തൻ വിലാപം (2)
ചിറകടി നടുവിൽ ആത്മാവിനഴലായി എന്നുമെന്നും
എന്നും എന്നും...
വിധിനാടകം ഓ..കളിവീടു നിൻ പാദ
പതനങ്ങളാലുടഞ്ഞതിദാരുണം
ഇന്നതിദാരുനം ജീവിതം

കനകലിപിയിലെഴുതുമനഘ
വിരഹ കാവ്യമായ് നിന്നറയിലേകനായ്
പെയ്തു പെയ്തൊഴിഞ്ഞു പോം പൂമുകിലേ (2)
മനവേണു പാടുമീണമെന്റെ വേദനയായ് (2)
തിരിയണഞ്ഞിരുണ്ട യാമമേ
വരികയാണു നെഞ്ചിൽ മുറിവുമായ്




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts