പലവട്ടം തൊഴുതിട്ടും
കോഫി @ എം.ജി.റോഡ്
Palavattam (Coffee @ MG Road)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനവിനീത്‌ ശ്രീനിവാസന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:21.

പലവട്ടം കാത്തു നിന്നു ഞാൻ കോളേജിൻ മൈതാനത്ത്
ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ (2)
അഴകോലും പെൺമൈനേ കൊതിക്കുന്നു ഞാൻ നിന്നെ
ചെന്താമര വിരിയും പോലൊരു പുഞ്ചിരി നൽകൂല്ലേ (2)
(പലവട്ടം...)

പെൺ മനസ്സിൽ പ്രതിഷ്ഠ നേടാൻ കൊതിച്ചതാണീ നെഞ്ചം
തകർത്തടുക്കി പെട്ടീലാക്കീല്ലേ
പൊൻ പ്രഭാതം വിടരും നേരം കുളിച്ചു റെഡിയായ് വന്നു
കൊതിച്ച പെണ്ണോ ചീത്ത വിളിച്ചില്ലേ
ഇളിഭ്യനായി വിഷണ്ണനായി ഏകാന്തനായ് ഞാൻ നിന്നു
ഇളിഭ്യനായി വിഷണ്ണനായി ഏകാന്തനായ് ഞാൻ നിന്നു
(പലവട്ടം...)

നിരാശകാമുക ലോകത്തില്ലൊരു പ്രധാനിയായ് നിന്നു
പരീക്ഷയിൻ ഞാൻ തുന്നം പാടീല്ലേ
സപ്ലികൾ തീർത്തൊരു കൊട്ടാരത്തിൽ മുന്നിൽ പകച്ചു നിന്നു
മാതാപിതാക്കൾ ഗുണ്ടകളായില്ലേ
ഇളിഭ്യനായി വിഷണ്ണനായി ഏകാന്തനായ് ഞാൻ നിന്നു
ഇളിഭ്യനായി വിഷണ്ണനായി ഏകാന്തനായ് ഞാൻ നിന്നു
(പലവട്ടം...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts