യേശുവേ ഞങ്ങള്‍ പാടിടാം
സ്നേഹാർച്ചന
Yesuve Njangal Padidam (Sneharchana)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഫാ പോൾ പൂവത്തിങ്കൽ
ഗാനരചനസിസ്റ്റർ പെരിഗ്രിൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 22 2014 13:21:15.
ലാലാ ലലലലലാ.... ലലാലാ ലലാലലാ...

യേശുവേ ഞങ്ങൾ പാടിടാം നിൻ പാവന സുവിശേഷം (2)
അഖിലജനത്തിനും രക്ഷ പകർന്നൊരു സന്തോഷദായക സന്ദേശം (2)
(യേശുവേ)

ആ... ആ...

മർത്ത്യജീവിത ഊഷര ഭൂമികയിൽ തുഷാരധാരയൊഴുക്കാൻ (2)
കന്മഷവിഷമയ ചേതനയിൽ തിരുവചനത്തിൽ കിരണവുമായ്
അണിയണിയായ് ഞങ്ങൾ വരുന്നിതാ നവയുഗ കാഹള ധ്വനികളുമായ് (2)
(യേശുവേ)

ഇരുൾമൂടിയ മിഴികളിൽ പ്രഭയായ് ബധിരനിൽ നിസ്തുല കേൾവിയുമായ് (2)
മൃതരിലുണർന്നൊരു പുനർജനിയായ് ശക്തിയെഴുന്നൊരു വചനവുമായ്
നിരനിരയായ് ഞങ്ങൾ വരുന്നിതാ പുതുജീവനുണർത്തും വചനവുമായ് (2)
(യേശുവേ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts