ഇടറും നെഞ്ചില്‍
എന്റെ കൃഷ്ണാ
Idarum nenjil (Ente Krishnaa)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംസതീഷ് വിനോദ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: March 11 2012 03:58:38.

ഇടറും നെഞ്ചിലൊരോംകാരം
ഇടയ്ക്കയിലുണരുമോരോംകാരം
അഹസ്സിന്റെ അമ്പലനടയില്‍ നിന്നും
അഷ്ടപദീലയവിന്യാസം
(ഇടറും )

ഉദയാസ്തമയങ്ങള്‍ കര്‍പ്പൂരം കൊളുത്തുമീ
ഉണ്മതന്‍ ശ്രീലകത്തില്‍
(ഉദയാ )
നാരായണജപ നാദസമുദ്രമീ
നിര്‍മ്മാല്യത്തില്‍ കുതിരുമ്പോള്‍
വില്വമംഗലവും മേല്‍പ്പത്തൂരും
ഞാനായി പുനര്‍ജനിക്കുന്നു
(ഇടറും )

ഉയിരായുലകിന്റെ നാഡിയില്‍ വിടരും
ഉജ്ജ്വലചൈതന്യമേ
(ഉയിരായുലകിന്റെ )
ഗീതാമൃതമൊരു തീര്‍ത്ഥപ്രസാദമായി
ജീവനില്‍ മെല്ലെ പടരുമ്പോള്‍
യദൂകുലരാധയും ക്രുരൂരമ്മയും
മനസ്സില്‍ പൂത്തു നില്‍ക്കുന്നു
(ഇടറും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts