ചരണദാസർ
ശരണ കീർത്തനം
Charana Daasar (Sharana Keerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ഉണ്ണി മേനോന്‍ ,കോറസ്‌
രാഗംമാണ്ഡ്‌
ഗാനത്തിന്റെ വരികള്‍
Last Modified: June 15 2021 13:43:48.

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ..
ചരണ ദാസര്‍ ഭക്തര്‍ പാടും ഗാഥകള്‍ കേള്‍പ്പൂ..
സ്വാമീ ഗാഥകള്‍ കേള്‍പ്പൂ...

ഭാരം പേറി മനുജര്‍ ദുരിതര്‍ വഹ്നിയില്‍ നീറും...
ദൂര ദൂര ജനപദത്തിന്‍ വീഥിയില്‍ നിന്നും...
ശ്യാമളമീ കാനനത്തിന്‍ ഛായയില്‍ നിന്നും...
ശബരിഗിരിയില്‍ ഭക്ത ലക്ഷ നാദത്തില്‍ നിന്നും...

ഹരിഹരസുതന്‍ ഭക്തദാസന്‍ അരുളി വാണീടും…
തിരുനടയില്‍ ഇരുമുടിതന്‍ കെട്ടുകളേന്തി
ജനപഥങ്ങള്‍ ഗ്രാമവീഥികള്‍ നിരവധി താണ്ടീ...
ഓടിയെത്തും ഭക്തജന കോടിയില്‍ നിന്നും...

അന്തരാശികള്‍ താണു കൂപ്പും അയ്യനേ കാണാന്‍...
മണ്ഡലം നൊയമ്പു നോറ്റു മാലിന്യം നീക്കീ...
ഇരുമുടിയില്‍ ദുരിത സൗഖ്യ കെട്ടുകള്‍ പേറീ...
ചരണ കമല ധൂളി തേടി ഞങ്ങള്‍ പാടുന്നൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts