തുമ്പിക്കൈ
അയ്യപ്പ
Thumbikkai (Ayyappa)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരാജേഷ്
ഗാനരചനപ്രേംദാസ് ഗുരുവായൂർ
ഗായകര്‍ബിജു നാരായണൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: July 12 2023 17:45:32.
ഗജാനനം ഭൂതഗണാധിസേവിതം...
കപിത്ഥജംബൂഫലസാരഭക്ഷിതം...
ഉമാസുതം ശോകവിനാശകാരണം...
നമാമി വിഘ്നേശ്വരപാദപങ്കജം...

തുമ്പിക്കൈ താങ്ങായിടണേ...
തുമ്പങ്ങള്‍ നീക്കിടണമേ..
പമ്പാനദിയോരം വാഴും ഹേരംഭനേ...
ഗം ഗണപതി വരഗുണ നിധിയേ
എന്‍ ഗണപതി എന്നും നീയേ
മുമ്പില്‍ വീണുടയണമേയെന്‍ സങ്കട ഭാരം
മലകയറും വഴികള്‍ നീളെ
മലരെന്നും ചൊരിയൂ ദേവാ
മലയാളപ്പൂമല വാഴും പമ്പാ വാസാ...

കര്‍പ്പൂരത്തീമല മുന്നില്‍ കല്‍ക്കണ്ട പുഞ്ചിരി തൂകി
കാരുണ്യ കടലായി വാഴും കുംഭാധരാ
മലയോളം വലിവൊരു വീടും കലികാല പെരുമാളെയീ
പമ്പാനദിയോരം വാഴും ഹേരംഭനേ...
അറിവിന്‍റെ നിറകുടമല്ലേ കുറവെല്ലാം നീക്കുകയില്ലേ
മലയേറാന്‍ അനുവാദം നീ നല്‍കുകില്ലേ...

വിഘ്നങ്ങള്‍ ദൂരെയകറ്റും വിഘ്നേശ്വര സുന്ദര രൂപാ
കുടവയറും ചേലും നിറഞ്ഞൊരു ശിവ നന്ദനാ...
മഞ്ഞോലും മാസമിതല്ലേ നാളികേരമുടച്ചു തൊഴുന്നേന്‍
ഇടനെഞ്ചില്‍ പൊന്‍തൊടി കൊട്ടും ഗണനായകാ...
കനിവിന്‍റെ ഉറവിടമല്ലേ വരമുണരും പെരുമഴയല്ലേ
മലയേറാന്‍ അനുവാദം നീ നല്‍കുകില്ലേ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts