നീവരുമെന്നോർത്തു
ഇതു വരെ സഖി നിന്നെ കാത്തിരുന്നു
Nee varumennorthu (Ithuvare Sakhi Ninne Kathirunnu)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഉമ്പായി
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2013 17:05:39.
നീവരുമെന്നോർത്തു വാടാതെ സൂക്ഷിച്ച
സ്നേഹോപഹാരങ്ങൾ ആർക്ക് ചാർത്താൻ
ഇനി നോവുമീ തന്ത്രികൾ ആരുകേൾക്കാൻ (2)

എങ്കിലും ആ കാൽച്ചുവടുകൾ കാതോർക്കാൻ
എന്തിനോ ഹൃദയം തുടിച്ചിരുന്നു
എന്തിനോ ഹൃദയം തുടിച്ചിരുന്നു (2)
നട തുറന്നില്ലെങ്കിലും കൽവിളക്കിൽ തിരി
കൊളുത്തുവാൻ എന്നും ഞാൻ കൊതിച്ചിരുന്നു
നെയ്ത്തിരി കൊളുത്തുവാൻ എന്നും ഞാൻ കൊതിച്ചിരുന്നു
(നീവരുമെന്നോർത്തു...)

കനവിലാണെങ്കിലും ഒരുവട്ടം കൂടിയെൻ
അരികിൽ നീ പണ്ടേപോൽ വന്നുവെങ്കിൽ
അരികിൽ നീ പണ്ടേപോൽ വന്നുവെങ്കിൽ (2)
പഴയൊരാ പ്രണയഗാനത്തിന്റെ ശീലുകൾ
മധുവന്തി രാഗമായ് തേങ്ങിയെങ്കിൽ
ഹൃദ്യ മധുവന്തി രാഗമായ് തേങ്ങിയെങ്കിൽ

നീവരുമെന്നോർത്തു വാടാതെ സൂക്ഷിച്ച
സ്നേഹോപഹാരങ്ങൾ ആർക്ക് ചാർത്താൻ
ഇനി നോവുമീ തന്ത്രികൾ ആരുകേൾക്കാൻ (2)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts