ഒരു പൂ വിടർന്നപോലെ
ഇതു വരെ സഖി നിന്നെ കാത്തിരുന്നു
Oru poo vidarnnapole (Ithuvare Sakhi Ninne Kathirunnu)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഉമ്പായി
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2013 17:03:36.
ഒരുപൂവിടർന്ന പോലെ മലർതൊട്ടു
മുഴുതിങ്കൾ ഉദിക്കുന്നപോലെ
ഈ മൂകരാത്രിയെ ഉണർത്തുവാനെവിടെയോ
പാതിരാപുള്ളുണരുന്ന പോലെ
സഖീ നീ ചുംബിച്ചുണർത്തിയെങ്കിൽ
ഏതോ സ്മൃതികളേ
അനുരാഗമധുരമാം ശ്രുതികളേ
(ഒരുപൂവിടർന്ന...)

അവിടെനാം കാണാതെ കണ്ടിരുന്നു
അവിടെനാം കേൾക്കാതെ കേട്ടിരുന്നു (2)
അവിടെനാം ആത്മാക്കൾ ഒന്നായൊരാജന്മ
മധുരിമ പങ്കിട്ടു നുകർന്നിരുന്നു
(ഒരുപൂവിടർന്ന...)

അവിടെനാം പാറിക്കളിച്ചിരുന്ന
മധുകാല ശലഭങ്ങൾ ആയിരുന്നു (2)
ഗഗനവും ഭൂമിയും നമ്മൾക്ക്
ശൈശവം ഒരുക്കിയ കളിപ്പറമ്പായിരുന്നു

ഒരുപൂവിടർന്ന പോലെ മലർതൊട്ടു
മുഴുതിങ്കൾ ഉദിക്കുന്നപോലെ
ഈ മൂകരാത്രിയെ ഉണർത്തുവാനെവിടെയോ
പാതിരാപുള്ളുണരുന്ന പോലെ
സഖീ നീ ചുംബിച്ചുണർത്തിയെങ്കിൽ
ഏതോ സ്മൃതികളേ
അനുരാഗമധുരമാം ശ്രുതികളേ
(ഒരുപൂവിടർന്ന...)
 




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts