പൂവായ് കുളിരായ്
പ്രണാമം
Poovayi kuliraayi (Pranaamam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഉമ്പായി
ഗാനരചനവേണു വി ദേശം
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:57.

പൂവായി കുളിരായി നീയെന്റെ ഹൃദയത്തിൽ
പുളകങ്ങൾ ചൂടിച്ചതോർമ്മയില്ലേ
താരായി തളിരായി നീയെന്റെ ആത്മാവിൽ
താരാട്ടു പാടിയതോർമയില്ലേ
പൂവായി കുളിരായി നീ..

പുലർവേള വന്നു നിൻ തളിർമേനി തഴുകുമ്പോൾ
അതിലോലം നീ ഏതോ പാടിയില്ലേ (2)
അറിയാത്ത ഭാഷയിൽ ഏതോ വിഷാദങ്ങൾ (2)
മനതാരിൽ പെയ്തതന്നോർമ്മയില്ലേ
പൂവായി കുളിരായി നീ...

ആ ഗാന ശീതള സ്പർശമെൻ ജീവനിൽ
ആഴങ്ങളിൽ പൂത്തുലഞ്ഞീടുന്നു (2)
ആനന്ദശാലിനീ നിൻ രാഗവീചികൾ (2)
ആത്മാവിൽ ചിന്തിയതോർമ്മയില്ലേ
പൂവായി കുളിരായി നീ

ആ സ്വപ്നമെന്നിൽ വിടർത്തുവാനായ് ഞാൻ
ആ ചന്ദ്രതാരമിരിക്കുകില്ലേ (2)
മംഗള ശാലിനീ നിൻ മന്ദഹാസമെൻ (2)
ചിന്തയിൽ സന്തൂരി മീട്ടുകില്ലേ
(പൂവായി കുളിരായി ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts