മനസ്വിനി മധുമാലിനി
ഗസൽമാല
Manaswini madhumaalini (Ghazalmaala)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഉമ്പായി
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:55.

മനസ്വിനി മധുമാലിനി നീ എവിടെ
എന്റെ പ്രണയിനീ നീ എവിടെ (2)
മരാള ഗാമിനി എവിടെ
എന്റെ മരാള ഗാമിനി എവിടെ
പ്രണയിനീ നീ എവിടെ
(മനസ്വിനി മധുമാലിനി..)

നിൻ മിഴി വിടർത്തിയ നീലാരവിന്ദം
നൽകിയൊരാനന്ദം ഇന്നും മനസ്സിൽ (2)
മണികർണ്ണികയിൽ തേനായ് നുരയ്ക്കുന്നു
നറുതേനായ് നുരക്കുന്നു
(മനസ്വിനി മധുമാലിനി..)

നിൻ ചൊടി ചാറിയ രാഗാർദ്ര ഭാവം
ശീതള മാലേയം ഇന്നും സഖിയെൻ (2)
മാനസ വനിയിൽ പൂവായി വിടരുന്നു
പുതു പൂവായി വിടരുന്നു
(മനസ്വിനി മധുമാലിനി..)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts