വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ആഹിരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:50.
ചിങ്ങനിലാവ് മെഴുകി മിനുക്കിയൊരെന് കളിമുറ്റത്ത് എന്‍ മലര്‍മുറ്റത്ത്.. അത്തം പിറന്നൊരു കാലത്ത് ഇത്തിരിപ്പൂവ് വിരുന്നു വന്നു... (ചിങ്ങനിലാവ്... ) എവിടെ പോയിത്തിരി പൂങ്കുരുന്നേ അവിടെങ്ങാനോണപ്പുകില് കണ്ടോ.. (എവിടെ.. ) പൊലിയും പൊലിപ്പാട്ടും കിളിയും കിളിപ്പാട്ടും.. (പൊലിയും.. ) കളവും കളങ്ങളില്‍ പൂവുമുണ്ടോ... (2) പൂവുമുണ്ടോ.. പൂവുമുണ്ടോ... (ചിങ്ങനിലാവ്... ) കുടമുല്ലക്കുമ്പിളില് പാലുണ്ടോ കുട നിവര്‍ത്താടും കൈതയുണ്ടോ.. (കുടമുല്ലക്കുമ്പിളില്.. ) ഒരുമിച്ചൊരൂഞ്ഞാലില് ചെറുവാല്യക്കാര് പാടും.. (ഒരുമിച്ചൊരൂഞ്ഞാലില്.. ) അരുമയാം ഓണപ്പാട്ടുമുണ്ടോ... (2) പാട്ടുമുണ്ടോ.. പാട്ടുമുണ്ടോ... (ചിങ്ങനിലാവ്... ) | |