വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | സണ്ണി സ്റ്റീഫന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | ദലീമ ജോജോ (കെ ജെ രവീണ) |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:44.
വേനൽപ്പൂമ്പുലർവേള ഇന്നു വേളിപ്പട്ടുമായ് വന്നു വാകപ്പെൺകൊടി നിന്നൂ നെഞ്ചിൽ ആളും നോവുകൾ പൂവായ് പൂവെള്ളി പുഞ്ചിരി ശ്യാമ മൗക്തികങ്ങളായ് അതിൻ നെഞ്ചിലൂറും സ്നേഹബിന്ദു നീ (വേനൽ...) ഒരു പൊന്മ പാറി വന്നു ഇര തേടി പറന്നു മാഞ്ഞു ദൂരേ (2) പുഴ മിന്നും നുര ചിന്നും മിഴിനീരായ് ഒഴുകുന്നു എല്ലാം കാണും കാലം കൂടെ പായുകയോ (വേനൽ...) കണിക്കൊന്ന പൂത്തു നിന്നു ഉടലാകെ സുവർണ്ണ ശോഭ ചാർത്തി ഉയിർ നൊന്തു കനലായ് കനകപ്പൂക്കണിയായ് മൂളിപ്പാടും കാറ്റും മൗനം തേടുകയായീ (വേനൽ...) | |