ഒരിലമരത്തിൽ നിന്നും
അലകൾക്ക്
Orila marathil ninnum (Alakalkku)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഷഹബാസ് അമൻ
ഗാനരചനറോസ്മേരി
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:40.

ഒരില മരത്തിൽ നിന്നും അടർന്നിട്ടുണ്ട് (2)
ഭൂമിയുടെ മടിയിൽ ചെന്നു വീണു മണ്ണിന്റെ
കുളിർത്ത നെഞ്ഞത്ത് തല ചായ്ച്ചുറങ്ങാനാണതിൻ പുറപ്പാട്
പുറപ്പാട് ...പുറപ്പാട്..
ഒരില... ഒരില...


ഹിമപാദത്തിൽ പെട്ടത് വഴി തെറ്റിയലയുമോ
അതോ ഒരു നെറികെട്ട ചെറുകാറ്റതിനെ
വല്ല പാഴ് ചില്ലയിലും ഉടക്കി നിർത്തുമോ
ഹൃദയത്തിൽ നിന്നും ഒരു നിലവിളി പുറപ്പെട്ടു പോയിട്ടുണ്ട്
എവിടുന്നെങ്കിലും ഒരലറും കാറ്റു പാഞ്ഞെത്തി
അതിൻ ഗതി മാറ്റുമോ
ഇടിവെട്ടി പെരുമഴയിൽ ആ ശബ്ദം കേൾക്കാതായ് തീരുമോ
ഒരില... ഒരില...

ഒരു കണ്ണുനീർ മുത്ത് നേത്ര തടാകത്തിൽ നിന്നും യാത്ര തിരിച്ചിട്ടുണ്ട്
കവിൾത്തടങ്ങൾ കടന്നവിടുത്തെ ചരണങ്ങളിൽ
നിപതിക്കാനതിനാവുമോ
ഹൃത്തടത്തിൽ നിന്നുയരും വിലാപം പ്രഭോ
അവിടുത്തെ ശ്രവണപുടങ്ങളിൽ
ഇന്നെങ്കിലും എത്തിച്ചേരുകയുണ്ടാകുമോ അത്
വന്നു ചേരുകയുണ്ടാകുമോ
ഇല അടർന്നിട്ടേയുള്ളൂ
ആരിതിനെ ഏറ്റു വാങ്ങും പ്രഭോ
പറയൂ പ്രഭോ പറയൂ പ്രഭോ
പ്രഭോ പ്രഭോ പ്രഭോ
ഒരില... ഒരില...




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts