ഇതുപോലൊരു മനുഷ്യപുത്രന്‍
എന്റെ ബാപ്പു
Ithu Poloru Manushyaputhran (Ente Bappu)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകെ പി ഉദയഭാനു
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംമോഹന കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2012 04:43:53.

ഇതു പോലൊരു മനുഷ്യപുത്രൻ
ഇവിടെ ജനിച്ചു മരിച്ചു (2)
ഇതിഹാസം പോൽ ഇൻഡ്യ വളർത്തും
ഹിമവാഹിനികൾ പോലെ
ഇരുകൈ കൂപ്പി അഹിംസയിൽ മുങ്ങിയ തിരിനാളം പോലെ
ചിരി തൂകി ഇവിടെ ജനിച്ചു മരിച്ചു
ചിരി തൂകി ഇവിടെ ജനിച്ചു മരിച്ചു
(ഇതു പോലൊരു…)

കരുണയിൽ മുങ്ങിയ പകലിരവുകളിൽ
കരുണാകിരണവുമായി (2)
ഇൻഡ്യ മറന്ന സാഹോദര്യത്തിന്റെ മുറിവു തലോടി (2)
കർമ്മയോഗ സ്മേരവുമായ്
ഇതു പോലിതുപോലിവിടെ ജനിച്ചു മരിച്ചു (2)
(ഇതു പോലൊരു…)

കരചരണങ്ങൾ വിലങ്ങിൽ മുറുകിയ
ജനതയെ മുന്നിൽ നിർത്തി (2)
മമതയിൽ നൊല്ലു പകർന്നേ നേടിയ
ജനസ്വാതന്ത്ര്യ സ്മേരവുമായ് (2)
വെടിയുണ്ടകളെ മാറിലമർത്തി
ഇതു പോലിതുപോലിവിടെ ജനിച്ചു മരിച്ചു (2)
(ഇതു പോലൊരു…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts