കണ്ണുനീർ എണ്ണയിൽ
എന്റെ അമ്പാടി കണ്ണൻ
Kannuneer Ennayil (Ente Ambaadi Kannan)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംപട്ടണക്കാട്പുരുഷോത്തമന്‍
ഗാനരചനപ്രകാശ്‌ പി മാവേലിക്കര ,പി ജയദേവ്
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍
രാഗംരേവഗുപ്തി
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2012 19:06:20.

കണ്ണുനീരെണ്ണയിൽ കത്തുമെൻ ജന്മമാം
തിരി കെടാറാവുന്നു കണ്ണാ
നിന്റെ മണിമുരളികയിൽ നിന്നുതിരും അമൃതമിനി
എന്നരുളും ആനന്ദ കൃഷ്ണാ
എന്നരുളും ആനന്ദ കൃഷ്ണാ
(കണ്ണുനീരെണ്ണയിൽ….)

ബാല്യത്തിൽ നീയെന്റെ ചങ്ങാതിയായ്
നമ്മളമ്പാടിയാക്കിയെൻ ഹൃദയം (2)
യൗവനരസങ്ങളിൽ കുസൃതിമഴ തൂകി നീ
കരളിനു കരുത്തായി നിന്നു (2)
ഞാനുമൊരു ഗോപികാ കാന്തനായി തീർന്നു
(കണ്ണുനീരെണ്ണയിൽ….)

ഇന്നോളം ഒരു മാത്ര പോലുമെൻ കണ്ണനെ
ഈയുള്ളവൻ പിരിഞ്ഞില്ല (2)
ഇന്നെനിക്കീ വൃദ്ധ സദനത്തിൽ ഇരുളുണ്ട് (2)
പൊന്നോമന കണ്ണനതുപോലുമില്ല
ദൈവമേ…..
ദൈവമേ നിന്നെ ഞാൻ ആരെയേല്പിക്കും
നീയോ പരാജിതൻ ഞാനോ കണ്ണാ
നീയോ പരാജിതൻ ഞാനോ
പരിത്രാണായാ സാധൂനാം വിനാശായ ച ദുഷ്കൃതാം
ധർമ്മസംസ്ഥാപനാർത്ഥായാ സംഭവാമി യുഗേ യുഗേ
സംഭവാമി യുഗേ യുഗേ……സംഭവാമി യുഗേ യുഗേ
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts