മണിക്കോടി പുടവ
ഉത്രാട പൂനിലാവേ
Manikkodi Pudava (Uthraada Poonilaave)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംരവീന്ദ്രൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍ടി എസ് ഭരത് ലാൽ ,ദലീമ ജോജോ (കെ ജെ രവീണ)
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:31.
 
മണിക്കോടി പുടവയുടുത്തു..പുടവയുടുത്തു
മലർത്താലം കൈയ്യിലെടുത്തു..കൈയ്യിലെടുത്തു
മന്ദസ്മിതത്താലൊരു ആ.... മാധവക്കുറി മാഞ്ഞു ആ..
മന്ദസ്മിതത്താലൊരു ഉം.... മാധവക്കുറി മാഞ്ഞു ആ....
മനസ്സിലേയ്ക്കു തൊടുത്തു നീ വന്നു
(മണിക്കോടി...)

അടർവാഴത്തോട്ടിലുള്ള കുലവാഴ തുടർനിരകൾ
തിരുവോണ കാഴ്ചയുമായി തൊഴുതു നിൽക്കെ (2)
പൊന്നോണ വെയിൽനാളക്കളിക്കോല പടവിറങ്ങി (2)
കൈതപ്പൂ മണം പോൽ നീ ഒഴുകിയൊഴുകി ഒഴുകി വന്നു
(മണിക്കോടി...)

നിറമാറിൻ നിലയളക്കും കസവാട ഇടറിയപ്പോൾ
ശിശുവായ് തീരുവാൻ ഞാൻ കൊതിച്ചു പോയി (2)
എൻ ചുണ്ടിൽ വിടർന്നു നിന്ന കുസൃതി പൂങ്കുലകളെയും (2)
നിൻ കണ്ണിൻ സൂര്യനെയും മറക്കുമോ ഞാൻ
(മണിക്കോടി...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts