വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | ടി എസ് ഭരത് ലാൽ ,ദലീമ ജോജോ (കെ ജെ രവീണ) |
രാഗം | ഹംസധ്വനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:31.
മലയാളപ്പൊന്നമ്പല മണിവാതിൽ തുറന്നു മനസ്സുകൾ വിളക്കുകളായി പുലരിയിൽ സൂര്യന്റെ പുഷ്പാഭിഷേകം ഇരവായാൽ ഓണനിലാകളഭാഭിഷേകം (മലയാള...) സ്മൃതിയാം ഇന്നലെ നിർമ്മിച്ച രഥത്തിൽ നാളെയാം സങ്കല്പത്തിടമ്പേറിയിരിപ്പൂ ഇന്നിന്റെ കരങ്ങൾ വലിക്കുന്ന കയറിൽ ഒന്നു ചേർന്നലിയുന്നീ നാടിന്റെ നഖങ്ങൾ (മലയാള..) ഒരുമിച്ചു വിടരുമീ ദീപങ്ങളഖിലം ഒരു രാജരാജന്റെ കഥയുച്ചരിപ്പൂ ത്യജിക്കുന്ന സുഖത്തിൽ ജയമാണു തോൽവി എന്നേറ്റു പാടുന്നെൻ നാടിന്റെ ചരിതം (മലയാള...) | |