പൊന്നും തിടമ്പുകള്‍
തിരുവോണ പാട്ട്
Ponnum Thidambukal (Thiruvona Paattu)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2013 05:22:20.

പൊന്നും തിടമ്പുകള്‍ പൂവണിമാനത്ത്
പൊന്‍ ചിങ്ങക്കാവിലെഴുന്നള്ളത്ത്
ആര്‍പ്പു കേള്‍പ്പൂ മേളങ്ങള്‍ കേള്‍പ്പൂ
പൂക്കാലമായി സഖീ മലനാടിന്‍
പൊന്‍ പൂരമായി സഖീ..

തിരമാല പാടും താളത്തിലാടും
കൈവഞ്ചിക്കൂട്ടം ഒഴുകുന്നിതാര്‍പ്പിന്‍
നിറമേഴും വിടര്‍ത്തും പൂപ്പടയോടെ
അത്തച്ചമയവുമായ് ഇനി നൃത്തച്ചുവടുകളായ്
മാനസമാകെയും ഓര്‍മ്മകള്‍ പാടും മഹിമകളാടി
ഓണത്തപ്പനെ എതിരേല്‍ക്കാനായ് കേരളമുണരുന്നു
തൃക്കാക്കരയില്‍ ചിത്രവസന്ത പൂക്കുടയൊഴുകുന്നു

പൂക്കൂടയേന്തി മേടുകള്‍ കേറും
ഉണ്ണികള്‍ക്കെല്ലാം കളിചിരികാലം
ഉപ്പേരി നിറയും വായും വയറുകളും
പുത്തനുടുപ്പുകളായ് ഇനി കുഞ്ഞിക്കുസൃതികളായ്
ഓരോ വരിയിലും ഓണക്കളിയുടെ മല്‍സരമായി
മാവേലിക്കൊരു മംഗളപത്രം കേരളമെഴുതുന്നു
തൃപ്പൂണിത്തുറ മുഗ്ദ്ധസുഗന്ധ പൂക്കളമാകുന്നു 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts