പഞ്ചാരക്കുന്നത്തു
തോരണം
Panchaarakkunnathu (Thoranam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകെ രാഘവന്‍
ഗാനരചനമുല്ലനേഴി
ഗായകര്‍ബിജു നാരായണൻ ,രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2019 07:00:21.
 
പഞ്ചാരക്കുന്നത്ത് പുഞ്ചിരിക്കാവ്
പുഞ്ചിരിക്കാവിലൊരഞ്ചമ്പ തെയ്യം
അഞ്ചമ്പത്തെയ്യത്തിനായിരം കോലം
കോലമുറഞ്ഞപ്പോൾ തോളോട് തോള് (2)
(പഞ്ചാരക്കുന്നത്ത്....)

മാടി വിളിക്കണ് മേലെ മാനം
മാടി വിളിക്കണ് മേടപ്പാടം
കരയത്തി കടവത്തി തിര തുള്ളിയാടി
പടിഞ്ഞാറാ കടവത്തെ കന്യകയാടി (2)
(പഞ്ചാരക്കുന്നത്ത്....)

താളം മുറുകണ് തോരാമാരിയിൽ
പാട്ടൊന്നുരുകണ് ഊരാതെ തോറ്റണു
ഉടലോരം ഉയിരോരം അകം നിറഞ്ഞാടി
കളം നാഗക്കളമാടി കന്നികൾ പൂത്തു
(പഞ്ചാരക്കുന്നത്ത്....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts