വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ശ്രീകുമാരൻ തമ്പി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:24.
തിരുവുള്ളമുണരേണം തിരുനാഗയക്ഷീ ഒളികണ്ണിൽ നിറയേണമുഴിയേണമക്ഷി നാഗമണിക്കൊടി വിളക്കു വയ്ക്കുന്നേ നാഗയിടയ്ക്ക ഉടുക്കു പാടുന്നേ (തിരുവുള്ളമുണരേണം......) പൂവായ പൂവെല്ലാം ഗന്ധത്തിലാടി പാലാടി പാൽശംഖിൽ നീരാടിയാടി കൊമ്പിന്റെ കുഴലിന്റെ നാദത്തിലാടി എൻ ചിത്ത മദ്ദളത്താളത്തിലാടി വിളങ്ങേണമമ്മേ തിരുനാഗയക്ഷീ (തിരുവുള്ളമുണരേണം......) നൂറുണ്ടു പാലുണ്ടു പൊലിക നീയമ്മേ തീരാത്ത രോഗങ്ങൾ തീർക്ക നീയമ്മേ പതറുന്ന കാലിന്നു ബലമേകുമമ്മേ എൻ പാപദോഷങ്ങൾ അകറ്റേണമമ്മേ കനിയേണമമ്മേ തിരുനാഗയക്ഷീ (തിരുവുള്ളമുണരേണം......) | |