അങ്ങേക്കര
ഗ്രാമീണ ഗാനങ്ങൾ 2
Angekkara (Grameena Gaanangal II)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:24.

അങ്ങേക്കരയിങ്ങേക്കര ഓടി നടക്കുന്ന
അല്ലിപ്പൂങ്കാവുകള്‍ തോറും ചൂളമടിക്കുന്ന
തെന്നിത്തെന്നി വരുന്നൊരു കാറ്റേ തെക്കന്‍ പൂങ്കാറ്റേ
തെണ്ടിത്തെണ്ടി നടക്കും കാറ്റേ തെമ്മാടിക്കാറ്റേ
(അങ്ങേക്കര )

തെയ്യക താരോ തകതാരോ തെയ്യകതാരോ
തെയ്യക താരോ തകതാരോ തെയ്യകതാരോ

ഉം ഹും …ഉം ഹും…ഓഹോ …ഉം ഹും…ഉം ഹും…ഓഹോ …

അരിമുല്ലപ്പെണ്ണവള്‍ എന്ത് പറഞ്ഞു
അവളെക്കാണാനാരോ വിരുന്നു വന്നു (അരിമുല്ല )
പ്രായമായോ അവള്‍ പാകമായോ
ചൂളമിട്ടു താളമിട്ടു മൂളിവരുന്നോ (പ്രായമായോ )
വണ്ട്‌ മൂളി മൂളി വരുന്നോ
(അങ്ങേക്കര )

വെള്ളാരം കുന്നുകളില്‍ പോയിരുന്നോ
പുള്ളിമാന്‍ കുഞ്ഞിനെ കണ്ടിരുന്നോ (വെള്ളാരം )
എങ്ങനുണ്ട് ? അവന്‍ മിടുക്കനായോ ?
മാറിലിട്ടു തോളിലിട്ടു ഉമ്മവയ്ക്കുമോ (എങ്ങനുണ്ട് )
ആരും ഉമ്മ വയ്ക്കുമോ ?
(അങ്ങേക്കര )






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts