ലംബോദരനുടെ വാക്കിൽ നോക്കിൽ
ഓം മഹാഗണപതേ
Lambodaranude Vaakil Nokkil (Om Maha Ganapathe)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:17.

ലംബോദരനുടെ വാക്കില്‍ നോക്കില്‍
അമ്പോ! പിടയും വിനകള്‍
തുമ്പി കുടഞ്ഞാല്‍ കൊമ്പു തടഞ്ഞാല്‍
പമ്പകടക്കും വിനകള്‍ വിനകള്‍
കുംഭിമുഖേശ്വര വിധികള്‍
(ലംബോദരനുടെ)

പമ്പയ്ക്കു മുകളിലും പഴവങ്ങാടിയിലും
തമ്പുരാന്‍ വാഴുന്ന ഇടത്തൊക്കെയും
വിഘ്നം സ്തംഭനം ചെയ്യുന്ന ഇടത്തൊക്കെയും
സ്വാമിതന്‍ സഹജന്‍ സിദ്ധിവിനായകന്‍
സകലതലത്തിലും കനിയുന്നു
(ലംബോദരനുടെ)

കെട്ടേറ്റും കരളിലും കൊട്ടാരക്കരയിലും
കെട്ടുപിണഞ്ഞിടും ഇടത്തൊക്കെയും
വാതില്‍ കൊട്ടിയടഞ്ഞിടും ഇടത്തൊക്കെയും
ഗം ഗണപതിയാം മംഗളഗണപതി
ഗതിവിഗതികളില്‍ തുണയ്ക്കുന്നു
(ലംബോദരനുടെ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts