തുമ്പിക്കരമതില്‍
ഓം മഹാഗണപതേ
Thumpikkaramathil (Om Maha Ganapathe)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:17.
തുയിലുണരൂ ...ഉണരൂ ഗണനാഥാ നീ ...
തുണയരുളൂ അശുഭങ്ങള്‍ അകന്നീടാന്‍
പണിയുന്നേ തൃപ്പാദം ...

തുമ്പിക്കരമതില്‍ അന്‍പിന്‍ നിറകുടമേന്തും - ശുഭ
പമ്പാഗണപതി മുന്‍പില്‍ ഇടുന്നിവനേത്തം (തുമ്പി )
കളഭവദനമെന്‍ ഇരുളും വഴികളില്‍
കളഭവദനമെന്‍ ഇരുളും വഴികളില്‍
ചന്ദ്രക്കളഭശ്രീ ചിന്തി
നീളെ തെളിഞ്ഞിടേണം
(തുമ്പി )

മഹിത പമ്പയില്‍ കുളി കഴിഞ്ഞു
നിന്‍ സവിധം പൂകി ഞാന്‍
സുപധം പൂകി ഞാന്‍ (മഹിത )
ഗിരിവരസുതജാതാ
മുരഹര ഗണനാഥാ (ഗിരിവര )
അല്‍പ്പം കറുകയോടൊപ്പം കദളിയും
അപ്പം മലരട കൊട്ടത്തേങ്ങയും
പാദങ്ങളിലര്‍പ്പിച്ചടിയന്‍
കനിയൂ ഗുഹാസഹജാതാ
കനിയൂ ഗുഹാസഹജാതാ
(തുമ്പി )

മുകളില്‍ മേവുമെന്‍ സ്വാമിയെ തൊഴാന്‍
അടിയനൊരാഗ്രഹം
തരിക നീ അനുഗ്രഹം (മുകളില്‍ )
നതജനഹിതവരദാ
സുരഗണനുത പാദാ (നത )
വിഘ്നം മമ പദ ഭഗ്നം
വിരചിത ലഗ്നം
തവ പദ ഭക്തന്‍ അടിയനു
പത്തും പിറകെയൊരെട്ടും പടവുകള്‍
കയറാന്‍ വരമരുളുക നീ
പടവുകള്‍ കയറാന്‍ വരമരുളുക നീ
(തുമ്പി )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts