സ്തുതിപ്പിന്‍ സ്തുതിപ്പിന്‍
ദിവ്യ ഹൃദയം
Sthuthippin sthuthippin (Divya Hrudhayam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമോഹന്‍ സിതാര
ഗാനരചനയുസ്തുസ് യൂസഫ്
ഗായകര്‍ദീപ മിറിയം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:14.


സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ
ഹല്ലേലുയ്യാ പാടി
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ
സ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാന്‍
അധിപനായ് വന്ന ദൈവകുഞ്ഞാടിനെ
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ
ഹല്ലേലുയ്യാ പാടി
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ

ആ ...

കരുണ നിറഞ്ഞ കണ്ണുള്ളോനവന്‍ - തന്‍ ജനത്തിന്‍ കരച്ചില്‍
കരളലിഞ്ഞു കേള്‍ക്കും കാതുള്ളോന്‍ - ലോക പാപച്ചുമടിനെ
ശിരസ്സുകൊണ്ട് ചുമന്നൊഴിപ്പതിനു
കുരിശെടുത്ത് ഗോല്‍ഗോഥാവില്‍ പോയോനെ
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ
ഹല്ലേലുയ്യാ പാടി
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ

വഴിയും സത്യവും ജീവനുമിവനേ - അവന്നരികില്‍ വരുവിന്‍
വഴിയുമാശ്വാസമേകുമേ അവന്‍ - പാപച്ചുമടൊഴിച്ചവന്‍
മഴയും മഞ്ഞും പെയ്യുംപോലുള്ളില്‍ കൃപ
പോഴിയുമേ മേഘത്തൂണില്‍ നിന്നും പാടി
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ
ഹല്ലേലുയ്യാ പാടി
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ.....

ഹല്ലേലുയ്യാ പാടി സ്തുതിപ്പിന്‍ യേശുവേ - യേശുനാമത്തിനു ജയം
അല്ലലെല്ലാം അവന്‍ അകലെക്കളയുമേ - യേശുരാജാവിന്നോശന്നാ
നല്ലവനാമേശുനാഥന്‍ വരും , സര്‍വ്വ -
വല്ലഭാ യേശുവേ വേഗം വരേണമേ
(സ്തുതിപ്പിന്‍ )
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ
ഹല്ലേലുയ്യാ പാടി
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts