സ്നേഹ വരനിധിയെ
ദേവാമൃതം
Sneha Varanidhiye (Devaamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമുരളീകൃഷ്ണ
ഗാനരചനവിജു കുന്നുമ്പുറം
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:29.


സ്നേഹ വരനിധിയേ സര്‍വ്വ യോഗ ഗുണനിധിയേ
സ്നേഹ വരനിധിയേ സര്‍വ്വ യോഗ ഗുണനിധിയേ
ഗൌരീ ശങ്കര നന്ദനനേ
വിഘ്നേശ്വരനുടെ സോദരനേ
ഗൌരീ ശങ്കര നന്ദനനേ
വിഘ്നേശ്വരനുടെ സോദരനേ
തിരുകുന്ദവനത്തിലെ കന്യക പോറ്റിയ
വിഷ്ണുമായേ പാലയമാം
(സ്നേഹ )

തിരുമുഖ ദര്‍ശനം തേടുന്ന ഭക്തനെ
യോഗ കൈലാസം ഏറ്റുന്ന ദൈവമേ (തിരുമുഖ )
തിരു പുണ്യ നാമങ്ങള്‍ മന്ത്രമായെന്നും
ഉരുവിടുന്നൊരെന്‍ നാവിനെ
ബ്രഹ്മനാരായത്തുമ്പിനാല്‍ സ്വാമി
തൊട്ടുണര്‍ത്തുന്നു നിത്യവും (തിരു )

ശിവ നന്ദന ഭാഗ്യ വിധായകനേ
ശുഭവരദായക ജയജയദൂ
തിരു കുന്ദവനത്തിലെ ബാലകനേ
വിഷ്ണുമായേ പാലയമാം (ശിവ )
(സ്നേഹ )

ശ്രീദേവസ്ഥാനത്തണയും ഭക്തന്
മോദ സൌഭാഗ്യം ഏകുന്ന സത്യമേ (ശ്രീദേവ )
തിരുമേനി നിന്‍ പുണ്യ പാദപങ്കജം
കുമ്പിടുന്നൊരെന്‍ പ്രാണനെ
ബ്രഹ്മഗംഗ തന്‍ തീര്‍ഥമായ് സ്വാമി
ധന്യമാക്കുന്നു നിത്യവും (തിരുമേനി )
ശിവ നന്ദന ഭാഗ്യ വിധായകനേ
ശുഭവരദായക ജയജയദൂ
തിരു കുന്ദവനത്തിലെ ബാലകനേ
വിഷ്ണുമായേ പാലയമാം (ശിവ )
(സ്നേഹ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts