രാധികേ നിന്‍ നയനം
ഋതുസംഗമം
Radhike Nin Nayanam (Rithu Sangamam)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകെ ജെ യേശുദാസ്
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:59.
രാധികേ നിന്‍ നയനം നിറഞ്ഞു
രാജീവങ്ങളടഞ്ഞു...
മുരളി‌തന്‍ ചുംബനലഹരിയില്‍ നീന്താന്‍
വിരഹിണി നീ കാത്തിരുന്നു...
(രാധികേ...)

പൊന്നശോകപ്പൂവള്ളിക്കുടിലില്‍
പുതിയ മാധവപ്പടവില്‍...
നിന്റെ നായകന്‍ നീലമുകില്‍‌വര്‍ണ്ണന്‍
നീലാംബരി പാടി, ഇന്നും നീലാംബരി പാടി!
(രാധികേ...)

താമരശയ്യയില്‍ യൗവ്വനം തളരുന്നു
തേടിവരില്ലെന്നോ കണ്ണന്‍...
നിന്റെ പൂവുകള്‍ വാടുന്ന രംഗം
കാണുകയില്ലെന്നോ, കണ്ണന്‍ കാണുകയില്ലെന്നോ?
(രാധികേ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts