ചക്കുളം കാവിലെ തിർത്ഥക്കുളത്തിനു
കാർത്തിക ദീപം
Chakkulam Kaavile Theertha Kulathinnu (Karthika Deepam)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംശ്യാമ
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2017 10:26:27.
 ചക്കുളം കാവിലെ തീര്‍ത്ഥക്കുളത്തില്
ചക്കര സ്വാദുളള തെളിനീര്
അക്കുളക്കാവലാം ചിത്തക്കളത്തില്
മക്കള്‍ക്കായുളള ഇളനീര്
ഉള്‍ക്കള കാരൂണ്യ പനിനീര്


ഉളളുതുറന്നുവിളിച്ചീടവേ
തുളളി തുളളിയായ് കിട്ടുമീ തിരുനീര്
ഇല്ലമറ്റാരുമെന്നമ്മയല്ലാതെന്ന്
ചൊല്ലുകില്‍ നല്‍കിടും പനിനീര്
ചൊല്ലെഴും വാത്സല്യ കുളിര്‍നീര്

പട്ടമനയ്ക്കലെ അന്തര്‍ജനത്തിന്
പണ്ടുലഭിച്ചൊരു പനിനീര്
എങ്ങിരുന്നാലും ഉറക്കെ വിളിച്ചീടില്‍
അങ്ങുമേ ഊറിടും ഉയിര്‍നീര്
അമ്മതന്‍ ഉണ്മയാം നറുനീര്



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts