ഹൃദയ സാരീ
പൊന്ന്
Hridaya Saarie (Ponnu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:50.
 
ഹൃദയശാരികേ പ്രിയനോടെങ്ങനെ
വിട ചോദിക്കും നീ
കതിർമണികൾപോൽ മധുരസ്മരണകൾ
കാലം കണിവെയ്ക്കുമ്പോൾ
(ഹൃദയ.....)

വിരഹം വേനല്‍പ്പൂവുകൾ പോലെ
കരളിൽ ജ്വാല വിടർത്തുന്നു
എരിയും കൂടുവെടിഞ്ഞൊരു കിളിയായ്
അഭയം തിരയുന്നു നീ
അഭയം തിരയുന്നു
(ഹൃദയ....)

ഇനിയും മേഘപൂന്തുടി പാടും
ഇരവിൻ മാത്രകളടരുമ്പോൾ
ചിറകിൽ ചോര പൊടിഞ്ഞൊരു കിളി നീ
വെറുതേയുഴറുന്നൂ പാടാൻ
അരുതാതുഴറുന്നൂ
(ഹൃദയ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts