വീരനാം നളന്റെ ഭാര്യ
ആവണിത്തിങ്കള്‍
Veeranaam Naalante Bharya (Aavani Thinkal)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനപരമ്പരാഗതം
ഗായകര്‍വാരിജ മേനോൻ ,കോറസ്‌
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 18 2015 05:49:14.
 
വീരനാം നളന്റെഭാര്യ സുന്ദരി ദമയന്തി
കാന്തനെ കാണാതലഞ്ഞു കാട്ടിൽ നടക്കുമ്പോൾ
കാന്തി കണ്ടടുത്തു വന്നു ഘോരനാം പെരുമ്പാമ്പ്
കന്യക കാണാതെ വന്നു ചുറ്റി പെരുമ്പാമ്പ്
പ്രാണഭയം പൂണ്ട വൾ മുറ വിളി തുടങ്ങി
മുറവിളി കേട്ടോടി വന്നു വില്ലെടുത്തു വേടൻ
പാമ്പിനെ വധിച്ചിവളെ കൊണ്ടു പോക വേണം
എന്നുറച്ചു പാമ്പിനെ വധിച്ചുടനെ വേടൻ
പാമ്പിനെ വധിച്ച നേരം കൌതുകം ഭവിച്ചു
ചാഞ്ചൽ കൂടാതടുത്തവൻ ചഞ്ചൽ മിഴിനേരേ
ആടയില്ലെനിക്കു വേടാ ദൂരെനില്ല് നീയും
പ്രാണനെ നീ രക്ഷിക്കയാൽ താതനൊക്കും വേടാ
നിന്നിലുള്ള സ്നേഹമെനിക്കെന്നുമുണ്ട് വേടാ
കന്യക ചൊന്നതു കേട്ട് വേടനു മന്നേരം
പട്ട്, കുട , കൂറ, ചേല ഞാൻ തരുവെൻ ബാലെ
നീയെനിക്കു ഭാര്യയായിരുന്നീടുക വേണം
ദുഷ്ടനായ വേടനുടെ കഷ്ട വാക്ക് കേട്ട്
ബുദ്ധിയും കെട്ടാശു നിന്ന് കന്യകയും ചൊന്നാൽ
ഞാനൊരു കുല ശ്രീമണി നീചനല്ലൊ നീയും
എന്നുടെ മനസ്സിൽ പാതിവ്രത്യ മുണ്ടെന്നാകിൽ
വന്നടുക്കും മുൻപേ തന്നെ ഭസ്മമായി പോക
എന്ന് ചൊന്ന നേരം തന്നെ ഭസ്മ മായി വേടൻ.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts