അൻപെഴും മേട്ടിലെ
ദക്ഷിണ ഗംഗ
Anpezhum Mettile (Dakshina Ganga)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:29.
 
അൻപെഴും മേട്ടിലേ അയ്യനാരേ
പൊന്നമ്പലം വാഴും തമ്പുരാനേ
സ്വാമിയേ ശരണമയ്യപ്പോ
അൻപെഴും മേട്ടിലേ അയ്യനാരേ
പൊന്നമ്പലം വാഴും തമ്പുരാനേ
പന്തളം തന്നിലെ പൈതലേ പണ്ടു നീ
കല്ലിടാംകുന്നിലെ അങ്കമോടന്നു നീ
മഹിഷിയ്ക്കോ പരലോകം നൽകിടുന്നു നീ
ഹേയ് ശരണം ശരണം ശരണം ശരണം സ്വാമിയേ
ശരണം ശരണം ശരണം ശരണം സ്വാമിയേ അയ്യനേ
(അൻപെഴും മേട്ടിലെ...)

തിന്മ തൻ ഇരിപ്പിടം മണ്ണിനോ പാപത്തിൻ കരിത്തടം
പമ്പ വന്നു തഴുകി മെല്ലെ മാലിന്യം നീക്കണേ (2)
ഉലകം മഹിഷിയ്ക്കോ തറവാടായ് സ്വാമിയേ....സ്വാമിയേ...
ഉലകം മഹിഷിയ്ക്കോ തറവാടായ് സ്വാമിയേ
മൂകം കേഴുന്നോരമ്മയായ ഭൂമി തന്റെ
നൊംബരം മറഞ്ഞിടണേ നീലകണ്ഠ നന്ദനാ
കൈവണങ്ങി നിന്നെ ഞാൻ
കലിയുഗരക്ഷകനേ വന്നു ചേരണേ
ഹേയ് ശരണം ശരണം ശരണമപ്പാ ശരണം സ്വാമിയേ
ഹേയ് ശരണം ശരണം ശരണമപ്പാ ശരണം ശരണമേ
അൻപെഴും മേട്ടിലേ അയ്യനാരേ
പൊന്നമ്പലം വാഴും തമ്പുരാനേ
സ്വാമിയേ ശരണമയ്യപ്പോ
അൻപെഴും മേട്ടിലേ അയ്യനാരേ
പൊന്നമ്പലം വാഴും തമ്പുരാനേ

കൈയ്പ്പിന്റെ നിറകുടം എങ്ങെങ്ങും ദുഃഖത്തിൻ ഉറവിടം
ജന്മമോ നിറഞ്ഞിടുന്ന കണ്ണീരിൻ ചാലുകൾ (2)
പക തൻ പടയോട്ടം പതിവായി സ്വാമിയേ സ്വാമിയേ...
പക തൻ പടയോട്ടം പതിവായി സ്വാമിയേ
താനേ തേങ്ങുന്നോരെന്റെയൂഴി തന്നിലുള്ള
സങ്കടം കരിഞ്ഞിടണേ മോഹിനിയ്ക്കു നന്ദനാ
കൈതൊഴുന്നു നിന്നെ ഞാൻ
ശനിയുടെ ഹാരകനേ കാത്തിടേണമേ
ഹേയ് ശരണം ശരണം ശരണമപ്പാ ശരണം ശരണമേ
ഹേയ് ശരണം ശരണം ശരണമപ്പാ ശരണം ശരണമേ
അൻപെഴും മേട്ടിലേ അയ്യനാരേ
പൊന്നമ്പലം വാഴും തമ്പുരാനേ
സ്വാമിയേ ശരണമയ്യപ്പോ
(അൻപെഴും മേട്ടിലേ ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts