ഗംഗേ യമുനേ പമ്പേ
ദക്ഷിണ ഗംഗ
Gange Yamune Pambe (Dakshina Ganga)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:28.
 
ഗംഗേ യമുനേ പമ്പേ....
അഭിഷേക ജലമായ് ഒഴുകൂ ഈ ശബരിമലയിൽ

പൊന്മലയിൽ വാഴും മണികണ്ഠൻ
മാധവസുതനീ ശബരീശൻ
ബദരിയുമിവിടെ മധുരയുമിവിടേ
ഹരിഹര ലയമാണയ്യപ്പൻ
(പൊന്മലയിൽ...)

ജന്മതന്തികളിൽ ഉണരും ഗംഗ നിൻ ജതിയിൽ
നോറ്റ നോമ്പുകളിൽ നിറയും പമ്പ നിൻ ശ്രുതിയിൽ
വ്രതഭംഗിയുമായ് ഗിരിയുടെ മേലെ ഒളി വിതരൂം പരനേ
പതിവായ് കാതിലെ അമൃതായ് മാറി സ്വാമീ നിൻ ഗീതം (2)
തിരു മെയ് ചേരും പനിനീരല്ലോ ഇനിയീ വാഹിനികൾ
കൈലാസ നാഥന്റെ മന്ത്രങ്ങൾ ചൊല്ലുന്നു ലയമായ് ഈനദികൾ
ലയമായ് ഈ നദികൾ
(പൊന്മലയിൽ...)

പണ്ടു പാൽക്കടലിൻ കരയിൽ മായ വന്നൊരു നാൾ
സോമകുംഭവുമായ് മനസ്സിൽ ലാസ്യമാടിയ നാൾ
ഹരനിൽ മോഹം കൊടി കയറുമ്പോൾ
മിഴി വിടരും സുതനേ
മുരളീമോഹനസ്വരമായ് മാറി സ്വാമീ നിൻ നാദം (2)
യമുനേ നീയും കുളിരായ് മാറും ഇനിയീ മാമലകൾ
വൈകുണ്ഠ വാസന്റെ കാളിന്ദിയേ നിന്റെ വൃന്ദാവനമല്ലേ
വൃന്ദാവനമല്ലേ
(പൊന്മലയിൽ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts