പാവനമായൊരു മാമല
ദക്ഷിണ ഗംഗ
Pavanamaayoru Maamala (Dakshina Ganga)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:28.
 
പാവനമായൊരു മാമല മേലേ കിരണം ചൊരിയും സ്വാമി
മാനസമായൊരു താമര തന്നിൽ മധുരം പകരും സ്വാമി
കരുണാമയനേ ഗുരുസ്വാമി ശരണം നീയേ സ്വാമി
ശബരീശ്വരനേ ഭഗവാനേ അഭയം നീയേ സ്വാമി
ശനിദോഷം തീരാനെന്നും കൈവണങ്ങി നിന്നെ ഞാൻ
(പാവനമായൊരു.....)

വ്രതമോടെ നിന്നെ കാണാനായ്
ഹൃദയത്തിൻ അറവാതിൽക്കൽ നെയ് ദീപം (2)
തെളിനീരിൻ ശുദ്ധി കഴിഞ്ഞും നീലത്തുകിൽ ഈറനണിഞ്ഞും
തുളസിപ്പൂമാലയണിഞ്ഞും ശരണാവലി നാവിലുമായ്
അടിയൻ ഞാൻ നട തേടി
വരദേവതയേകിയ മലരോടെ
വരവായ് വരവായ് മല കേറാൻ
ശനിയിലടിയുമെന്റെ ശരണം ശരണം
നിന്റെ ചരണം ചരണം തന്നെ സ്വാമീ
(പാവനമായൊരു.....)

ഒരു വട്ടം നിന്നെക്കാണുമ്പോൾ
പലവട്ടം വരുവാനോതും നീയുള്ളിൽ (2)
തിരുമെയ്യിൽ നെയ്യണിയുമ്പോൾ
ജഡകേരം വെന്തുരുകുമ്പൊൾ
ഇഹമോക്ഷം ഞാനറിയുന്നു
ശബരീശ്വര സന്നിധിയിൽ
പരനേ നിൻ വരമോടെ
പല മണ്ഡല നോമ്പുകളണിയാനായ്
ഇനിയും കൊതിയാണകതാരിൽ
കദനം നിറയുമെന്റെ മിഴികൾ തിരയും നിന്റെ
മകരത്തിരിവിളക്ക് സ്വാമി(2)
(പാവനമായൊരു.....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts