തകിലു തകില്
വന്ദേ മുകുന്ദം
Thakilu Thakilu (Vande Mukundam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:18.
തകില് തകില് കുഴല് കുഴല് മേളം മേളം
അതിനിടയില് രാധേ നിന്‍ നെഞ്ചിന്‍ താളം
അമ്പാടിത്തെരുവിറങ്ങി തങ്കമണിക്കുടത്തണലില്‍
കുങ്കുമവും കുറിയും തൊട്ടാണെഴുന്നള്ളത്ത്
എന്റെ ഗുരുവായൂരപ്പനെഴുന്നള്ളത്ത്
(തകില്)

മാനവേദന്‍ തമ്പുരാനു നിന്നെയൊന്നു കാണണം
മഞ്ജുളക്കു താന്‍ കൊരുത്ത മാലയങ്ങ് ചൂടണം
മേല്‌പത്തൂര്‍‌ പട്ടേരിക്ക് വാതരോഗം മാറണം
വില്വമംഗലത്തിനങ്ങ് പുഷ്പാഞ്ജലി കൂടണം
പലരും പലരും പലരുമിങ്ങനെ പങ്കുവച്ചിട്ട്
ഭഗവാനേ എന്റെ കാര്യം നീ മറന്നല്ലോ
(തകില്)

നെന്മിനിയില്ലത്തുനിന്നു കണ്ണിമാങ്ങ വേണം
പൂന്താനം കണ്ട കാട്ടില്‍ മരപ്രഭുവാകേണം
കുരൂരമ്മ കാത്തിരിക്കെ ചോറുവിളമ്പേണം
കുചേലന്റെ അവിലു തിന്ന് മാളിക നല്‍കേണം
പലതും പലതും പലതുമിങ്ങനെ വാരിനല്‍കീട്ട്
പാവമെന്റെ സങ്കടം നീ മാറ്റിയില്ലല്ലോ
(തകില്)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts