പാറമേക്കാവിലെൻ ഉദയം
അമ്മേ ദേവീ മഹാമായേ
Paaramekkaavlilen Udhayam (Amme Devi Mahamaye)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:18.
 

ആ..ആ.ആ.ആ..
പാറമേക്കാവിലെൻ ഉദയം
പ്രാർത്ഥനയോടെന്റെ ഹൃദയം
ദേവീപദങ്ങളിൽ മാനസതീർത്ഥം
അടിയനൊരാശ്രയം ആ ദിവ്യചൈതന്യം മാത്രം
തിരുമിഴിയിതളിലെ വരസുഖമരുളുക
പാറമേക്കാവിലെൻ ഉദയം


സന്ധ്യയാം പ്രാവുകളെന്നും നിൻ
ചന്ദനഗോപുരം തന്നിൽ
പ്രാണനെപ്പോലണയുന്നു നീ
പാവങ്ങൾക്കരിമണി നൽകുന്നു
പരമാത്മികേ നിന്റെ കൈയിലിന്നും
പഞ്ചാരനക്ഷത്ര മണികളല്ലോ
സൃഷ്ടികൾക്കുയിരു നൽകുമീശ്വരീ
നിത്യമെൻ നാവിലമ്മ മാധുരി
കുടയേറി നീ കുടജാദ്രി തൻ
കുളിരോളമായ് വരവായ് വീണ്ടും
പാറമേക്കാവിലെൻ ഉദയം


ബന്ധുര കാഞ്ചനക്കൂട്ടിൽ എൻ സങ്കടമൊഴുകുന്ന പാട്ടിൽ
കൈവള കിലുക്കത്താലമ്മേ നീ
കൈവല്യതാളമുണർത്തീ
ജഗദംബികേ നിന്റെ കണ്ണിലിന്നും
പാൽക്കടൽ പൗർണ്ണമി പൂനിലാവോ
തൊട്ടിലാട്ടി വിളയാടുമംബികേ
മുക്തിലോക മണിതീർത്ഥ ഹംശികേ
മതിബിംബമോ തിരുനെറ്റിയിൽ
ഉദയാക്ഷര തിലകം ചാർത്തി
(പാറമേക്കാവിലെൻ ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts