മുല്ലയ്ക്കൽ ദേവിയ്ക്കു പൊങ്കാല
അമ്മേ ദേവീ മഹാമായേ
Mullakkal Devikku Ponkaala (Amme Devi Mahamaye)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:17.
 

മുല്ലയ്ക്കൽ ദേവിയ്ക്ക് പൂത്താലം
മുല്ലപ്പൂ കൊണ്ടൊരു മണിത്താലം (2)
ചന്തത്തിൽ വഴി നീളെ കർപ്പൂരം
ചാർത്തട്ടെ ഞാൻ നിന്റെ സിന്ദൂരം (2)
(മുല്ലയ്ക്കൽ...)


പൊന്നിൻ കൊടിമരച്ചോട്ടിൽ ഇളവെയിൽ
ചന്ദനച്ചാറു പെയ്തിടുമ്പോൾ
അവിടെയും എൻ ഭക്തിവൈവശ്യം മറ്റൊരു
നറുമുല്ലവള്ളിയായ് തീർന്നുവല്ലോ
അവിടെ നിൻ ചൈതന്യം പൂത്തുവല്ലോ
(മുല്ലയ്ക്കൽ...)

എന്നും സ്വയംവരകന്യകളെപ്പോലെ
നിന്നെ തൊഴുന്നൊരീ പൂമിഴികൾ
മംഗല്യമണിയുന്ന സന്മുഹൂർത്തങ്ങളിൽ
മന്ത്രമായ് തീരുന്നു നിന്റെ നാമം
മാനസപൂജയിൽ നിൻ പ്രസാദം
(മുല്ലയ്ക്കൽ...)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts