ശബരിമലയിലെ ശക്തി ചൈതന്യമേ
ശരണമയ്യപ്പ
Sabarimalayile Shakthi Chaithanyame (Saranamayyappa)
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:15.
ശബരിമലയിലെ ശക്തി ചൈതന്യമേ
ശരണം ശരണം ശരണം
അവിടുത്തെ തിരുവുള്ള കൃപയല്ലാതടിയനീ
അവനിയിൽ ആശ്രയം മറ്റൊന്നില്ല
(ശബരിമലയിലെ....)


തൊഴുകൈ തോൽമര തളികയിലെന്നിലാ
കരുണാതീർത്ഥജലം നിറയേണം (2)
ഉഴറുമെൻ മനസ്സാം സന്നിധാനത്തിലെ
ഉദയരാഗ ജ്യോതി അണിയേണം
ശരണം ശരണം സ്വാമിയേ
ശരണം ശരണം അയ്യപ്പാ (2)
(ശബരിമലയിലെ....)

പുരുഷാന്തരങ്ങൾ പ്രണമിച്ചു മടങ്ങുമാ
പുണ്യതേജസ്സിൽ സ്വയം പവിത്രമാകാൻ (2)
അഭിമതമറിഞ്ഞോരോ വരം നൽകുമങ്ങയുടെ
അടിമലരണിപണിയാൻ അനുവദിക്കൂ
ശരണം ശരണം സ്വാമിയേ
ശരണം ശരണം അയ്യപ്പാ (2)
(ശബരിമലയിലെ....)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts