കംസന്റെ കാരാഗൃഹത്തിന്റെ
കസ്തൂരി തിലകം
Kamsante Karagruhathinte (Kasthuri Thilakam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംവിദ്യാധരൻ
ഗാനരചനആലങ്കോട് ലീലാകൃഷ്ണൻ
ഗായകര്‍വിജയ്‌ യേശുദാസ്‌ ,രാധിക തിലക്
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:12.
കംസന്റെ കാരാഗൃഹത്തില്‍ക്കിടന്നാലും
ഹര്‍ഷമാണമ്മയ്ക്കിന്നുണ്ണിക്കണ്ണാ
ഗോക്കള്‍ക്കും ഗോപര്‍ക്കും നീയുണ്ണിയാണല്ലോ
ഗോവര്‍ദ്ധനം ചൂടും കനിവാണല്ലോ
(കംസന്റെ)

ശകടാസുരന്‍ ചക്രവേഗമായെത്തുമ്പോള്‍
പൂതന അമ്മിഞ്ഞ നഞ്ഞാക്കുമ്പോള്‍
കാളിയന്‍ പുഴകളില്‍ കാകോളം ചേര്‍ക്കുമ്പോള്‍
കാലത്തെ കാക്കുവാന്‍ നീയുണ്ടല്ലോ
(കംസന്റെ)

മഞ്ഞച്ച പൂന്തുകില്‍ ചുറ്റിക്കൊണ്ടങ്ങനെ
ചെന്തളിര്‍ക്കയ്യില്‍ കുഴലുമായി
ഓരോ മനസ്സിന്റെ താമരപ്പൂവിലും
ഓടിക്കളിക്കുന്നുണ്ടുണ്ണിക്കണ്ണന്‍
(കംസന്റെ)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts