ഒരുനാളിൽ മോഹനമണി
കസ്തൂരി തിലകം
Oru Naalil Mohana Mani (Kasthuri Thilakam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംവിദ്യാധരൻ
ഗാനരചനആലങ്കോട് ലീലാകൃഷ്ണൻ
ഗായകര്‍സുമ
രാഗംപഹാഡി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:12.
ഒരു നാളില്‍ മോഹന മരതകമണിവര്‍ണ്ണന്‍
മനസ്സിന്റെ യമുനയില്‍ നീരാടി (ഒരു)
ആടകളില്ലാതെ അലങ്കാരമില്ലാതെ
ആനന്ദവാരിധിയില്‍ ആറാടി
(ഒരു നാളില്‍)

കാതരയായി നിലാവിന്റെ തീരത്ത്
കാനന കദംബം പൂചൂടി നിന്നു
കാളിന്ദിയാറ്റിലെ ഓളങ്ങള്‍ ചോദിച്ചു
കാണാത്തതെന്തേ കണ്ണന്റെ രാധയെ
(ഒരു നാളില്‍)

കണ്ണന്‍ മൊഴിഞ്ഞു രാധികപ്പെണ്ണെന്റെ
ജീവനില്‍‌ത്തന്നെ ലയിക്കുന്നുവല്ലോ
കണ്ണീരിലൂടെ തേടുന്ന ജന്മങ്ങള്‍
കടലാകുമെന്നില്‍ നിറയുന്നു തോഴീ
(ഒരു നാളില്‍)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts