ശരണം ശ്രീ
ദേവി ഭജൻസ്
Saranam Sree (Devi Bhajans)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എം ഉദയൻ
ഗാനരചനപരമ്പരാഗതം
ഗായകര്‍സുഷമ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 13 2012 04:26:21.
 
ശരണം ശ്രീദുര്‍ഗ്ഗേ ശരണം ശ്രീഭദ്രേ
ശരണം ശ്രീദേവി ജഗതംബേ
ആദിമുലസ്വരൂപിണീ ജയ
ചോറ്റാനിക്കരഭഗവതീ
(ശരണം ശ്രീദുര്‍ഗ്ഗേ )

ഭക്തവത്സലേ നിന്‍ തിരുനാമം
ഭക്തിയോടെന്നും ഉര ചെയ്യാം
(ഭക്തവത്സലേ )
പാപമോചനേ ഭാഗ്യദായിനി
തുണ ചെയ്യേണമേ ഭഗവതീ
(പാപമാചനേ )
(ശരണം ശ്രീദുര്‍ഗ്ഗേ )

സര്‍വ്വസുന്ദരി സര്‍വ്വകാരിണി
സനിരിപമപനിപഗാ... ഗമരീ... നിരിസാ...
സര്‍വ്വസുന്ദരി സര്‍വ്വകാരിണി
സര്‍വ്വശോകവിനാശിനീ
കര്‍മ്മസാക്ഷിയാം ശ്രീനാരായണീ
ചോറ്റാനിക്കരഭഗവതീ
(കര്‍മ്മസാക്ഷിയാം )
(ശരണം ശ്രീദുര്‍ഗ്ഗേ )

അഖിലലോകൈകനാഥേ ശ്രീദുര്‍ഗ്ഗേ
മുക്തിദായകി ശ്രീഗൗരീ
(അഖില )
ശൈലനന്ദിനി ശത്രുസംഹാരി
ചോറ്റാനിക്കരഭഗവതീ
(ശൈലനന്ദിനി )
(ശരണം ശ്രീദുര്‍ഗ്ഗേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts