ദുരിതങ്ങൾ
വരദാനം
Durithangal (Varadanam)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംവിദ്യാധരൻ
ഗാനരചനകെ പി നന്ദകുമാർ
ഗായകര്‍കല്ലറ ഗോപന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 03:51:34.

ദുരിതങ്ങൾ നിറയുമീ മാറാപ്പുമായ് ഞാൻ
തിരുമാന്ധാംകുന്നിൽ വന്നു
അശ്രുകണങ്ങളാൽ നനയുമീ തൊഴുകൈയാൽ
തിരുമുന്നിൽ അമ്മേ ഞാൻ നില്പൂ
ഗദ്ഗദത്താൽ കണ്ഠമിടറുമീ വിളിയെന്റെയമ്മേ
അവിടുന്നു കേൽക്കുകില്ലേ എന്റെ
നൊമ്പരങ്ങൾ അമ്മ അറിയുകില്ലേ
നൊമ്പരങ്ങൾ അമ്മ അറിയുകില്ലേ
(ദുരിതങ്ങൾ നിറയുമീ…)

പൂർണ്ണ ചന്ദ്രോദയം തോൽക്കുമീ മുഖകാന്തി
ദർശിച്ചു നില്പതെൻ ജന്മപുണ്യം
എന്നിട്ടുമെന്തിനീ ക്ലേശങ്ങളടിയന്റെ
കർമ്മദോഷങ്ങളായ് വന്നണഞ്ഞു
മുജ്ജന്മ പാപത്തിൻ പരിണാമമോ അതോ
അമ്മേ അവിടുത്തെ പരിഭവമോ
എന്നും അമ്മയ്ക്കു ഞാൻ ചെറുപൈതലല്ലേ
(ദുരിതങ്ങൾ നിറയുമീ…)
തൊട്ടു തലോടുമീ കുളിരിളം തെന്നലെൻ
അമ്മേ അവിടുത്തെ സ്നേഹമാണോ
നെറ്റിയിൽ തൊടുവിക്കും ചന്ദനത്തിൻ കുളിർ
മാതൃവാത്സല്യമാം സാന്ത്വനമോ
കർമ്മത്തിൻ പാതയിൽ ദീപം തെളിക്കുന്ന
സാരഥിയായതും അമ്മയല്ലേ
ഇന്നും തണലേകി നില്പതും ഉണ്മയല്ലേ
(ദുരിതങ്ങൾ നിറയുമീ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts