മഹേശ്വരാ നിൻ
ശോശന്നപ്പൂക്കൾ (ഈശ്വരനെ തേടി)
Maheswara Nin (Sosanna Pookkal (Eeshwarane Thedi))
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ്
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:48.
 

മഹേശ്വരാ നിൻ സുദിനം കാണാൻ
കഴിഞ്ഞ കണ്ണിനു സൗഭാഗ്യം
മനോജ്ഞമാം നിൻ ഗീതികൾ പാടാൻ
കഴിഞ്ഞ നാവിനു സൗഭാഗ്യം
(മഹേശ്വരാ...)

നൂറു നൂറു കണ്ണുകൾ പണ്ടേ
അടഞ്ഞു നിന്നെക്കാണാതെ (2)
നൂറു നൂറു മലരുകൾ പണ്ടേ
കൊഴിഞ്ഞു പോയി കണ്ണീരിൽ (2)
(മഹേശ്വരാ...)


ദൈവജാതൻ പിറന്ന മണ്ണിൽ
വിരിഞ്ഞ മർത്ത്യനു സൗഭാഗ്യം (2)
മിന്നി നില്പൂ താരകൾ വിണ്ണിൽ
തെളിഞ്ഞു കാണ്മൂ സ്വർലോകം (2)
(മഹേശ്വരാ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts