ത്രയം‌ബികേ സപ്ത
ദേവി ഗാ‍നം
Thraayambike Saptha (Devi Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 11 2023 11:50:17.
ത്രയംബികേ സപ്ത സ്വരാംബികേ
വിശ്വ ക്രിയാംബികേ മമ മുകാംബികേ...
നിറഞ്ഞു പ്രകൃതിയിൽ നിൻ വരദാനങ്ങൾ
ഉണർവ്വു ഞാനോരോ നിമിഷവും

തെളിഞ്ഞു നിൻ മുഖ പങ്കജമമ്മേ
തരംഗ മാലകൾ സ്വരാഹ്നവത്തിൽ
കനിഞ്ഞു പകരുന്നാലപനവും
ആ...
അറിഞ്ഞു ഞാനൊരു കുരുന്നു ശിശുവായി

വിടർന്നു മഹാസ്സായി ജീവ കണങ്ങളിൽ
ഒളിഞ്ഞൊരുയിരായി ലക്ഷ്‌മി ഭഗവതി
പകർന്നു തരുമീ സമ്പൽ സമൃദ്ധികൾ
പുകഞ്ഞു പൊങ്ങും ഇരുളിൽ ഒളിയായി

സുവർണ്ണ ഗോളകയണിഞ്ഞൊരമ്മേ
സുരേശ്വരീ നിൻകടാക്ഷമടിയന്
നിവൃത്തിയായിന്നഴലുകളൊന്നായി
ഒഴിഞ്ഞു ക്ഷേമങ്ങൾ നേടുന്ന ദിനമായി

നിരന്തരം നിൻ പദാദി കേശം
സ്മരിപ്പു തായേ ദുർഗ്ഗാ ദേവി
മറഞ്ഞു നീ പോകരുതേ മഹിതേ
തകർത്തു തിന്മകൾ നിൻ ശൂലത്താൽ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts