കൃഷ്ണശിലാ കലാശിൽ‌പ്പങ്ങളേ
മന്വന്തരം
Krishna Sila Kala Silpangale (Manwantharam)
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:42.
 

കൃഷ്ണശിലാകലാശില്പങ്ങളേ യുഗ
കല്പനകൾ കൊത്തി വെച്ച സ്വപ്നങ്ങളേ
സ്വപ്നങ്ങളേ അജന്താശില്പങ്ങളേ
പുഷ്പാഞ്ജലികൾ പുഷ്പാഞ്ജലികൾ
പുഷ്പാഞ്ജലികൾ
(കൃഷ്ണശിലാ...)

കരിങ്കൽക്കലപ്പകൾ ഉഴുതുമറിക്കാത്ത
കാന്താരാന്തര ഗുഹയിൽ
കാലം നമ്രശിരസ്സുമായി നിത്യവും
കയറിയിറങ്ങും ഗുഹയിൽ ഞങ്ങൾ
ഇരുപതാം നൂറ്റാണ്ടിൻ തുടയിൽ തെറുത്തൊരീ
തിരികൾ കൊളുത്തുന്നു പട്ടുനൂൽ
തിരികൾ കൊളുത്തുന്നൂ
(കൃഷ്ണശിലാ...)


കല്ലിൽ കല്ലു കൊണ്ടു കവിതകളെഴുതിയ
കാലാതീതനാൻ ശില്പി
വീരശൃംഖലകൾക്ക് പകരം കൈകളിൽ
വിലങ്ങുകൾ കിലുക്കിയ ശില്പി
ഒരു യുഗചേതനയുടെ നെടുവീർപ്പുകളുടെ
ഉറവിടമല്ലോ നീ
അടിമകൾക്കടിമയായിരുന്നൂ നീ
(കൃഷ്ണശിലാ...)

മന്വന്തരങ്ങളുടെ നവമയൂഖങ്ങൾ
മംഗല്യമാലയിട്ട പ്രതിമകളേ
കനകമഞ്ജീരവുമായ് ഋതുകന്യകൾ വന്നു
കളിയരഞ്ഞാണമിട്ട പ്രതിമകളേ
(കൃഷ്ണശിലാ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts