ശബരിമലയിലും കല്ല്
ഭരതക്ഷേത്രം
Sabarimalayilum Kallu (Bharatha Kshethram)
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:33.
shabarimalayilum kallu



ശബരിമലയിലും കല്ല്
ശക്തീശ്വരത്തിലും കല്ല്
തിരുപ്പതിമലയിലും ഗുരുവായൂരിലും
തൃച്ചംബരത്തും കല്ല്
കല്ലിനെ തൊഴുന്നവരേ!...നിങ്ങള്‍
കല്‍പ്പണിക്കാരെ മറക്കരുതേ! (ശബരി ..)

മണിയടി കേട്ടാല്‍ ഉണരുമോ?
മന്ത്രം ജപിച്ചാല്‍ ഉണരുമോ?
മരിച്ച ദൈവത്തിന്‍ സ്മാരകശിലയില്‍
മാലയിട്ടാല്‍ വരം തരുമോ?
കാപാലികരേ!ഭ്രാന്താലയത്തിലെ കാപാലികരേ
നിങ്ങളോ ഞങ്ങളോ നിരീശ്വരന്മാര്‍?
(ശബരി...)

ബുദ്ധന്റെ പേരില്‍ കൃഷ്ണന്റെ പേരില്‍
ക്രിസ്തുനാഥന്റെ പേരില്‍
പ്രപഞ്ചം വെട്ടിപ്പിടിക്കുന്നു നിങ്ങള്‍
പ്രാണരക്തം ചിതറുന്നു
കാപാലികരേ! പൊയ്മുഖമണിയും കാപാലികരേ
നിങ്ങളോ ഞങ്ങളോ നിരീശ്വരന്മാര്‍? (ശബരി ..)

മയക്കു മരുന്നിന്റെ ലഹരിയില്‍
മന്ത്രവാദ ലഹരിയില്‍
മതങ്ങള്‍ നിര്‍മ്മിക്കും ആയുധപ്പുരയില്‍
മാനവ സ്നേഹം മറന്നവരേ!
കാപാലികരേ! ഭണ്ഡാരപ്പുരയിലെ കാപാലികരേ
നിങ്ങളോ ഞങ്ങളോ നിരീശ്വരന്മാര്‍? (ശബരി...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts